സപ്ലൈകോയും ഓണ്‍ലൈനില്‍; സാധനങ്ങള്‍ വീട്ടിലെത്തിക്കും

സപ്ലൈകോയും നിത്യോപയോഗ സാധനങ്ങളുടെ ഓണ്‍ലൈന്‍ വ്യാപാരം തുടങ്ങി. ഓര്‍ഡര്‍ ചെയ്താല്‍ സാധനങ്ങള്‍ വീടുകളില്‍ എത്തും. 5 കിലോ മീറ്ററിന് 30 രൂപ ഡെലിവറി ചാര്‍ജ് ഈടാക്കും.
ആദ്യഘട്ടത്തില്‍ കോഴിക്കോട്, തൃശൂര്‍, എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ആരംഭിച്ചത്. ഇതിന് വേണ്ടി 19 കമ്പനികളെ സപ്ലൈകോ തിരഞ്ഞെടുത്തു.
ആകെ 48 സ്ഥാപനങ്ങളാണ് താല്‍പര്യ പത്രം നല്‍കിയിരുന്നത്. ഈ കമ്പനികളുടെ ആപ്പില്‍ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കും. ഓരോ ഓണ്‍ലൈന്‍ കമ്പനികള്‍ക്കും നിശ്ചിത വില്‍പ്പനശാലകള്‍ അനുവദിച്ചിട്ടുണ്ട്. 5 കിലോ മീറ്ററിന് മുകളിലുള്ള ഓര്‍ഡറുകള്‍ക്ക് 60 രൂപയാണ് ചാര്‍ജ് ഈടാക്കുന്നത്. വില്‍പ്പനയും ഉപഭോക്താക്കളുടെ പ്രതികരണവും അടിസ്ഥാനമാക്കി മറ്റ് ജില്ലകളിലും വ്യാപിപ്പിക്കും.