സ്വര്‍ണവില പവന് 37,520 രൂപയായി


സംസ്ഥാനത്ത് സ്വര്‍ണവില പവന് 80 രൂപകൂടി. ഇതോടെ എട്ടുഗ്രാം സ്വര്‍ണത്തിന്റെ വില 37,520 രൂപയായി. 4690 രൂപയാണ് ഗ്രാമിന്റെ വില.
ആഗോള വിപണിയില്‍ സ്വര്‍ണവില സ്ഥിരതയാര്‍ജിച്ചു. ഔണ്‍സിന് 1,900 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. യുഎസില്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയാണ് സ്വര്‍ണവിപണിയില്‍ പ്രതിഫലിച്ചത്.