ആഡംബര ട്രെയിനില്‍ കാഴ്ച്ച കണ്ടു പോകാം


ഐആര്‍സിടിസിയുടെ ഗോള്‍ഡന്‍ ചാരിയോട്ട് ആഡംബര ടൂറിസ്റ്റ് ട്രെയിനില്‍ സഞ്ചരിച്ച് കാഴ്ച കാണാന്‍ അവസരം. ആകര്‍ഷകമായ പുതുവര്‍ഷ പാക്കേജുകളാണ് ഐആര്‍ടിസി പ്രഖ്യാപിച്ചത്. ബെംഗളൂരുവില്‍ നിന്നും പുറപ്പെട്ട് കര്‍ണാടക, കേരളം, തമിഴ്‌നാട്, ഗോവ എന്നിവിടങ്ങളിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു ബെംഗളൂരുവില്‍ അവസാനിക്കുന്ന 3 പാക്കേജുകളാണുളളത്.
പ്രൈഡ് ഓഫ് കര്‍ണാടക പാക്കേജില്‍ 6 രാത്രി / 7 പകല്‍ നീളുന്ന യാത്രയില്‍ ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്ക്, മൈസൂരു, ഹലേബിഡു, ചിക്മംഗളൂര്‍, ഐഹോള്‍,
പട്ടടയ്ക്കല്‍, ഹംപി, ഗോവ എന്നിവ സന്ദര്‍ശിക്കും.
ജ്യുവല്‍സ് ഓഫ് സൗത്ത് പാക്കേജില്‍ 6 രാത്രി / 7 പകല്‍ നീളുന്ന യാത്രയില്‍ മൈസൂരു, ഹംപി, മഹാബലിപുരം, തഞ്ചാവൂര്‍,
ചെട്ടിനാട്, കുമരകം, കൊച്ചി എന്നിവ കാണാം.
ഗ്ലിംപ്‌സസ് ഓഫ് കര്‍ണാടക പാക്കേജില്‍ 3 രാത്രിയും 4 പകലും അടങ്ങിയ യാത്രയില്‍ ബന്ദിപ്പൂര്‍ പാര്‍ക്ക്, മൈസൂരു, ഹംപി എന്നിവ സന്ദര്‍ശിക്കാം.
ട്രെയിനിലെ ആഡംബര മുറികളിലുള്ള താമസം, ഭക്ഷണം, മദ്യം, ടൂര്‍ഗൈഡിന്റെ സേവനം, യാത്രകള്‍ക്ക് എസി വാഹനങ്ങള്‍, സന്ദര്‍ശിക്കുന്ന സ്ഥലങ്ങളിലെ പ്രവേശന ഫീസുകള്‍ എന്നിവ പാക്കേജിന്റെ ഭാഗമാണ്. ഭാഗികമായും പാക്കേജുകള്‍ ലഭ്യമാണ്.പ്രാരംഭ ഓഫറായി 2 രാത്രിയും 3 പകലുമുള്ള യാത്രയ്ക്ക്, ഒരുമുറിയില്‍ രണ്ടു പേര്‍ എന്ന നിലയില്‍ ബുക്കു ചെയ്യുകയാണെങ്കില്‍ 59,999 രൂപയും ജിഎസ്ടിയും ആണ് ചാര്‍ജ്ജ്.
2021 ജനുവരി മുതല്‍ മാര്‍ച്ചു വരെയുള്ള യാത്രകള്‍ക്കാണ് ഈ ആനുകൂല്യം. മുഴുവന്‍ ടൂര്‍ തിരഞ്ഞെടുക്കുന്ന ഇന്ത്യക്കാര്‍ക്കു ഒരാളുടെ ടിക്കറ്റ് നിരക്ക് അടയ്ക്കുമ്പോള്‍ രണ്ടാമത്തെ ആളിന് 50% ഇളവ് ലഭിക്കും. ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്കു 35% ഇളവും ലഭ്യമാണ്. 8287932082,www.goldenchariot.org