വിജയ് യേശുദാസ് ബാര്‍ബര്‍ഷോപ്പ് ബിസിനസിലേക്ക്; തുടങ്ങിയത് ചോപ്പ്‌ഷോപ്പ് ബ്രാന്‍ഡ്

സിനിമാ ഗാനരംഗത്ത് ഇരുപത് വര്‍ഷം പൂര്‍ത്തിയാക്കുന്ന വിജയ് യേശുദാസ് ബാര്‍ബര്‍ഷോപ്പ് ബിസിനസിലേക്ക്. സാധാരണ നാട്ടുമ്പുറത്തെ ബാര്‍ബര്‍ഷോപ്പെന്ന് തെറ്റിദ്ധരിക്കണ്ട. തൊരു കിടിലന്‍ ബാര്‍ബര്‍ഷോപ്പാണ്. യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ചോപ്പ് ഷോപ്പ്’ എന്ന ബ്രാന്‍ഡിനെയാണ് മലയാളികള്‍ക്ക് വിജയ് പരിചയപ്പെടുത്തുന്നത്.
പുരുഷന്മാര്‍ക്കും ആണ്‍കുട്ടികള്‍ക്കും മാത്രമായുള്ള ഹൈ എന്‍ഡ് പ്രീമിയം ബാര്‍ബര്‍ഷോപ്പ് ആന്‍ഡ് ലൈഫ് സ്‌റ്റൈല്‍ ബ്രാന്‍ഡ് കൊച്ചിയിലാണ് തുടങ്ങിയത്. വിദേശരാജ്യങ്ങളില്‍ പേരെടുത്ത ഷോപ്പിന്റെ സൗത്ത് ഇന്ത്യയിലേക്കുള്ള ശാഖകളാണ് വിജയും പാര്‍ട്ണര്‍മാരായ വിജയ് മൂലാനും അനസ് നസീറും ചേര്‍ന്ന് എടുത്തിരിക്കുന്നത്. ഇന്ത്യയില്‍ നിലവില്‍ ഗോവയില്‍ മാത്രമാണ് ചോപ്പ്‌ഷോപ്പ് പ്രവര്‍ത്തിക്കുന്നത്.