5000 രൂപയ്ക്ക് 5ജി സ്മാര്‍ട്ട്ഫോണ്‍ ലഭ്യമാക്കാന്‍ പദ്ധതിയുമായി ജിയോ. തുടക്കത്തില്‍ 5000 രൂപ നിലവാരത്തിലായിരിക്കും ഫോണ്‍ പുറത്തിറക്കുകയെങ്കിലും വിപണിയില്‍ ആവശ്യകത വര്‍ധിക്കുന്നതിനനുസരിച്ച് 2,500-3000 രൂപ നിലവാരത്തിലേയ്ക്ക് വിലകുറയ്ക്കാനാണ് നീക്കം. നിലവില്‍ 5ജി സ്മാര്‍ട്ട്ഫോണിന്റെ വില 27,000 രൂപയിലാണ് ആരംഭിക്കുന്നത്. 35 കോടിയോളംവരുന്ന 2ജി ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ്
ജിയോയുടെ നീക്കം. അതേസമയം, ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ റിലയന്‍സ് തയ്യാറായിട്ടില്ല. 5ജി നെറ്റ് വര്‍ക്കിനുള്ള ഉപകരണങ്ങള്‍ സ്വന്തമായി വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ജിയോ.