അഡ്വഞ്ചര്‍ ബൈക്ക് പുറത്തിറക്കി കെടിഎം

ഓസ്ട്രിയന്‍ സ്‌പോര്‍ട്‌സ് ബൈക്ക് നിര്‍മാതാക്കളായ കെടിഎമ്മിന്റെ പുതിയ അഡ്വഞ്ചര്‍ ബൈക്ക് വിപണിയിലെത്തി. 890 മോഡല്‍ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളാണ് കമ്പനി വിപണിയില്‍ എത്തിച്ചത്. ADV ശ്രേണിയിലെ ബേസ് വേരിയന്റായിരിക്കും ഈ മോഡല്‍. മോട്ടോര്‍ സ്ലിപ്പ് റെഗുലേഷന്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കും. പൂര്‍ണ വലുപ്പത്തിലുള്ള ടിഎഫ്ടി കളര്‍ സ്‌ക്രീന്‍, ക്രൂയിസ് കണ്‍ട്രോള്‍, ക്വിക്ക്-ഷിഫ്റ്റര്‍, ഹീറ്റഡ് ഗ്രിപ്സ്, വ്യത്യസ്ത ലഗേജ് ഓപ്ഷനുകള്‍ എന്നിവ പോലുള്ള ഓപ്ഷണല്‍ ഉപകരണങ്ങള്‍ എന്നിവ പ്രധാന സവിശേഷതകള്‍.
889 സിസി പാരലല്‍-ട്വിന്‍ എഞ്ചിന്‍, 8,000 ൃുാല്‍ 103 യവു കരുത്തും 6,500 rpm-ല്‍ 100 ചാ torque ഉം ഉല്‍പ്പാദിപ്പിച്ച് ബൈക്കിനെ നിരത്തില്‍ കരുത്തനാക്കുന്നു. ഡാകര്‍-സ്‌റ്റൈല്‍ റൈഡിംഗ് എര്‍ഗണോമിക്‌സും 20 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക് ശേഷിയും 200 മില്ലീമീറ്റര്‍ സസ്‌പെന്‍ഷന്‍ ട്രാവലും, പിന്‍ഭാഗത്ത് ഒരു WP അപെക്‌സ് മോണോഷോക്കും, മികച്ച പെര്‍ഫോമന്‍സിനായി ശക്തമായ ക്ലച്ചും എഞ്ചിന്‍ നോക്ക് കണ്‍ട്രോള്‍ സിസ്റ്റവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റിയും ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനും ഫോണ്‍ കോളുകള്‍, മ്യൂസിക് മുതലായവയിലേക്കുള്ള ആക്സസ്സിനും കെടിഎം മൈ റൈഡ് സംയോജനവും തെരഞ്ഞെടുക്കാന്‍ സാധിക്കും. ആഗോള വിപണിയില്‍ 2020 ഡിസംബര്‍ മുതല്‍, 2021 890 അഡ്വഞ്ചര്‍ വില്‍പ്പനയ്ക്കെത്തും. അടുത്ത വര്‍ഷത്തോടെ ഈ മോഡല്‍ ഇന്ത്യയിലേക്കും വരുമെന്ന് പ്രതീക്ഷിക്കാം.