ഈ ദീപാവലിക്കണിയാം കല്ല്യാണിന്റെ അമേയ


കല്യാണ്‍ ജൂവലേഴ്‌സ് ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ഏറ്റവും പുതിയ അമേയ ആഭരണശേഖരം ഡിജിറ്റല്‍ വീഡിയോ പ്രചാരണത്തിലൂടെ വിപണിയിലിറക്കി. റൂബി, എമറാള്‍ഡ്, പേള്‍ എന്നിവയ്‌ക്കൊപ്പം സ്വര്‍ണം, ഡയമണ്ട്, പ്രഷ്യസ് സ്റ്റോണ്‍ എന്നിവ ഒത്തുചേര്‍ന്നതാണ് അമേയ ആഭരണശേഖരം.
പരമ്പരാഗതമായ അലങ്കാരങ്ങളും പുരാതനമായ രൂപകല്‍പ്പനകളും കുന്ദന്‍, പോള്‍ക്കി കരവേലകള്‍ ഉള്‍ക്കൊള്ളുന്ന പൈതൃകമായ ടെംപിള്‍ രൂപകല്‍പ്പനകളും പ്രഷ്യസ് സ്റ്റോണുകളും അണ്‍കട്ട് ഡയമണ്ടുകളും ഉള്‍ക്കൊള്ളുന്ന നകാഷി കരവേലകളും അടങ്ങിയതാണ് ഈ ശേഖരം.
കല്യാണ്‍ ജൂവലേഴ്‌സില്‍നിന്നും ആഭരണങ്ങള്‍ വാങ്ങുന്ന ഉപയോക്താക്കള്‍ക്ക് ഉടനടി റിഡീം ചെയ്യാന്‍ സാധിക്കുന്ന വൗച്ചറുകളും സ്വര്‍ണനാണയങ്ങളും സമ്മാനമായി നേടാം. വൗച്ചറുകള്‍ തിരികെ നല്കുമ്പോള്‍ ആഭരണങ്ങളുടെ പണിക്കൂലിയില്‍ 20 മുതല്‍ 50 ശതമാനം വരെയും ഡയമണ്ട് ആഭരണങ്ങള്‍ക്ക് 25 ശതമാനം വരെയും ഇളവ് ലഭിക്കും. ആകെ 300 കിലോ ഗ്രാം സ്വര്‍ണത്തിന്റെ മൂല്യം വരുന്ന വൗച്ചറുകളും സ്വര്‍ണനാണയങ്ങളുമാണ് സമ്മാനമായി നല്‍കുന്നത്. നവംബര്‍ 30 വരെയാണ് ഈ ഓഫറിന്റെ കാലാവധി.
ഒക്ടോബര്‍ 20 വരെയാണ് മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള അവസരം.