ടൈറ്റന്‍ രാഗയുടെ മൊമന്റ്‌സ് ഓഫ് ജോയ് വാച്ചുകള്‍

കൊച്ചി: ടൈറ്റന്‍ രാഗ മൊമന്റ്‌സ് ഓഫ് ജോയ് വാച്ചുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. ഫ്‌ളൂയിഡ് ഷെയ്പിലും ലൈറ്റ് ടോണിലുമുള്ള സ്വരോസ്‌കി ക്രിസ്റ്റലുകള്‍ അലങ്കരിക്കുന്ന 14 വ്യത്യസ്തമായ രൂപകല്‍പ്പനയിലുള്ള വാച്ചുകളാണ് മൊമന്റ്‌സ് ഓഫ് ജോയ് ശേഖരത്തിലുള്ളത്. പുതിയ പ്ലേറ്റിംഗ് നിറമായ ഡീപ് മള്‍ബറി ടൈറ്റന്‍ രാഗ ഇതാദ്യമായാണ് അവതരിപ്പിക്കുന്നത്. പുതിയ ശേഖരം അവതരിപ്പിക്കുന്നതിനൊപ്പം സാമൂഹികമാധ്യമത്തില്‍ ടൈറ്റന്‍ രാഗ കളേഴ്‌സ് ഓഫ് ജോയി എന്ന പേരില്‍ വിര്‍ച്വല്‍ ഫാഷന്‍ ഷോ പരമ്പര സംഘടിപ്പിക്കും. നവരാത്രിയോട് അനുബന്ധിച്ച് ഒമ്പതു ദിവസം നീണ്ടുനില്‍ക്കുന്നതാണ് ഈ പരമ്പര.
5,495 മുതല്‍ 19,995 രൂപ വരെയാണ് വാച്ചുകളുടെ വില. വേള്‍ഡ് ഓഫ് ടൈറ്റന്‍ സ്റ്റോറുകള്‍, ഹീലിയോസ്, മറ്റ് പ്രധാന സ്റ്റോറുകള്‍, ഓണ്‍ലൈന്‍ സ്റ്റോറുകള്‍, അംഗീകൃത ഡീലര്‍മാര്‍ എന്നിവിടങ്ങളിലെല്ലാം ഇവ ലഭ്യമാകും.