നഗരത്തില്‍ തൊഴിലില്ലായ്മ കുറയുന്നതായി കണക്കുകള്‍


ഇന്ത്യയില്‍ നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതായി കണക്കുകള്‍. 2018 ജൂലൈ-സെപ്റ്റംബര്‍ പാദത്തിലെ 9.7 ശതമാനത്തില്‍ നിന്ന് 2019 ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 8.9 ശതമാനമായും കുറഞ്ഞതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം (എംഒഎസ്!പിഐ) പുറത്തിറക്കിയ ത്രൈമാസ ആനുകാലിക ലേബര്‍ ഫോഴ്‌സ് സര്‍വേ (പിഎല്‍എഫ്എസ്) കണക്കുകളിലാണ് ഇത് വ്യക്തമാ്കുന്നത്.
2019 ജൂലൈ-സെപ്റ്റംബര്‍ മാസങ്ങളില്‍, 15-29 വയസിനിടയിലുള്ളവരില്‍ നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 20.6 ശതമാനമാണ്. ഇത് മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 23.1 ശതമാനമാണ്. സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് 9.7 ശതമാനമായി താഴ്ന്നിട്ടുണ്ട്. ജൂലൈ-സെപ്റ്റംബര്‍ മാസങ്ങളില്‍ രാജ്യത്തെ പുരുഷന്മാരുടെ തൊഴിലില്ലായ്മ നിരക്ക് 8.0 ശതമാനമായിരുന്നു. മുന്‍ പാദത്തിലിത് 8.7 ശതമാനവും 2018 ജൂലൈസെപ്റ്റംബര്‍ മാസങ്ങളില്‍ 8.9 ശതമാനവുമാണ്.
തൊഴില്‍ മേഖലയില്‍ ജീവനക്കാരുടെ പങ്കാളിത്ത നിരക്ക് മുന്‍ പാദത്തിലെ 36.2 ശതമാനത്തില്‍ നിന്ന് 36.8 ശതമാനമായും ഉയര്‍ന്നു. പോയ വര്‍ഷം ഇതേ കാലയളവിലിത് 36.1 ശതമാനമായിരുനന്നെന്നും കണക്കുകള്‍ പറയുന്നു. ഉത്തര്‍പ്രദേശ്, കേരളം, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ്, ദില്ലി, ബീഹാര്‍, ഛത്തീസ്!ഗഡ്, മധ്യപ്രദേശ് എന്നിവയാണ് തൊഴിലില്ലായ്മ നിരക്ക് ദേശീയ ശരാശരിയെക്കാള്‍ ഉയര്‍ന്ന നിലയിലുള്ള സംസ്ഥാനങ്ങള്‍.