ലോക്ക്ഡൗണ്‍ സമയത്ത് രാജ്യത്ത് ബിസ്ക്കറ്റിന്റെ ഉപഭോഗം കൂടിയെന്ന് കണക്കുകള്‍. ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസിന്റെ അറ്റാദായത്തില്‍ വലിയ വളര്‍ച്ചയാണ് ഈ കാലഘട്ടത്തില്‍ ഉണ്ടായത്. ബ്രിട്ടാനിയയുടെ വരുമാനത്തിന്റെ 80 ശതമാനം വരെ ലഭിക്കുന്നത് ബിസ്ക്കറ്റുകളില്‍ നിന്നാണ്. ബിസ്ക്കറ്റ് വില്‍പ്പന സെപ്റ്റംബര്‍ അവസാനിച്ച പാദത്തില്‍ വളരെ കൂടി. 2020 സെപ്റ്റംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ ഏകീകൃത ലാഭത്തില്‍ 23.2 ശതമാനം വളര്‍ച്ച നേടി 498.13 കോടി രൂപ നേട്ടം കൈവരിച്ചു.
ഒന്‍പത് വേരിയന്റുകളില്‍ ഗുഡ് ഡേ, ന്യൂട്രിചോയിസ് തുടങ്ങിയ ബിസ്ക്കറ്റുകളും നാല് വേരിയന്റുകളില്‍ 5050 ബിസ്കറ്റും ബ്രിട്ടാനിയ വില്‍ക്കുന്നുണ്ട്.