സ്വര്‍ണവില കുറഞ്ഞു


കേരളത്തില്‍ സ്വര്‍ണ വില പവന് 160 രൂപ കുറഞ്ഞ് 37360 രൂപയായി. ഒരു ഗ്രാമിന് 4670 രൂപയാണ് ഇന്നത്തെ വില. ഒക്ടോബറില്‍ പവന് 37,800 രൂപ വരെ സ്വര്‍ണവില ഉയര്‍ന്നിരുന്നു.
ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില ഇന്ന് ഇടിഞ്ഞു. എംസിഎക്‌സില്‍ ഡിസംബര്‍ സ്വര്‍ണ്ണ ഫ്യൂച്ചര്‍ നിരക്ക് 10 ഗ്രാമിന് 0.2 ശതമാനം ഇടിഞ്ഞ് 50,584 രൂപയിലെത്തി. വെള്ളി ഫ്യൂച്ചറുകള്‍ 0.35 ശതമാനം ഇടിഞ്ഞ് 61,882 രൂപയിലെത്തി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണ വില 0.24 ശതമാനവും വെള്ളി 0.6 ശതമാനവും ഉയര്‍ന്നിരുന്നു.