ആമസോണ്‍ ജീവനക്കാര്‍ക്ക് ജൂണ്‍ വരെ വീട്ടിലിരുന്ന് ജോലി ചെയ്യാം

കൊവിഡ്19 മഹാമാരി മൂലം ജീവനക്കാര്‍ക്ക് അടുത്ത് ജൂണ്‍ വരെ വീട്ടിലിരുന്ന് ജോലി ചെയ്യാമെന്ന് ആമസോണ്‍ അറിയിച്ചു. ആഗോളതലത്തില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം ബാധകമാണെന്ന് കമ്പനി അറിയിച്ചു. ആമസോണ്‍ നേരത്തെ ജനുവരി വരെ വര്‍ക്ക് ഫ്രം ഹോം ഓപ്ഷന്‍ അനുവദിച്ചിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ റീട്ടെയിലറായ ആമസോണിലെ 19,000 ല്‍ അധികം യുഎസ് ജീവനക്കാര്‍ക്ക് ഈ വര്‍ഷം കൊറോണ വൈറസ് ബാധിച്ചതായി വ്യക്തമാക്കിയതിന് ശേഷമാണ് പുതിയ തീരുമാനം.