രാജ്യത്ത് 5ജി അവതരിപ്പിക്കാനുള്ള ശ്രമം വിജയത്തിലേയ്ക്ക്. ക്വാല്‍കോമുമായി ചേര്‍ന്ന് നടത്തിയ പരീക്ഷണത്തില്‍ 5ജിക്ക് ഒരു ജിപിബിഎസ് വേഗം ആര്‍ജിക്കാന്‍ കഴിഞ്ഞതായി ജിയോ അവകാശപ്പെടുന്നത്. ക്വാല്‍കോമിന്റെ സാങ്കേതികവിദ്യ അടിസ്ഥാനമാക്കി തദ്ദേശീയമായി ജിയോ വികസിപ്പിച്ച 5ജി റാന്‍(റേഡിയോ ആക്സ്സ് നെറ്റ് വര്‍ക്ക്) ഉത്പന്നം ഉപയോഗിച്ചായിരുന്നു പരീക്ഷണം. ക്വാല്‍കോമിന്റെ 5ജി
ഉച്ചകോടിയില്‍ റിലയന്‍സ് ജിയോ ഇന്‍ഫോകോം വൈസ് പ്രസിഡന്റ് മാത്യു ഉമ്മനാണ് ഇക്കാര്യം അറിയിച്ചത്. പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ച സംവിധാനത്തിലാണ് 5ജി പരീക്ഷണം നടത്തിയത്. രാജ്യത്ത് സ്മാര്‍ട്ഫോണ്‍ വിപ്ലവും പുതിയതലത്തിലേയ്ക്ക് നീങ്ങുന്നതിന്റെ സൂചനകള്‍ നേരത്തതെന്ന ജിയോ നല്‍കിയിരുന്നു. 5ജി ഫോണുകള്‍ 2,500 രൂപ നിലവാരത്തില്‍ വിപണിയിലിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവില്‍ 27,000 രൂപയ്ക്കുമുകളിലാണ് 5ജി ഫോണുകളുടെ വില.