
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പെറും സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയും അടുത്ത ആഴ്ച ഇന്ത്യ സന്ദര്‍ശിക്കുന്നു. മാര്‍ക്ക് എസ്പറാണ് ഇക്കാര്യം പുറത്തുവിട്ടത്. ചൈന ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഐക്യം ശക്തിപ്പെടുത്തുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. വന്‍ ശക്തിയാകാനുള്ള റഷ്യന്‍, ചൈനീസ് ശ്രമങ്ങള്‍ക്കെതിരെ ബദല്‍ സഖ്യങ്ങള്‍ രൂപപ്പെടുത്തുന്നതിനുമുള്ള അമേരിക്കന്‍ ശ്രമങ്ങളുടെ ഭാഗമാണ് തന്റെ സന്ദര്‍ശനമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇരു രാജ്യങ്ങളും തമ്മില്‍ രഹ്യാന്വേഷണ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതും ചര്‍ച്ചകളുടെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.