സെന്‍സെക്‌സ് 163 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ചാഞ്ചാട്ടത്തിനൊടുവില്‍ ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. ദിനവ്യാപാരത്തിനിടെ കനത്ത ചാഞ്ചാട്ടമാണ് വിപണി നേരിട്ടത്. സെന്‍സെക്‌സ് 162.94 പോയന്റ് നേട്ടത്തില്‍ 40,707.31ലും നിഫ്റ്റി 40.90 പോയന്റ് ഉയര്‍ന്ന് 11,937.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 1354 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1269 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 165 ഓഹരികള്‍ക്ക് മാറ്റമില്ല. പവര്‍ഗ്രിഡ് കോര്‍പ്, ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ഗെയില്‍ തുടങ്ങിയ ഓഹരകളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.
ബ്രിട്ടാനിയ, ടിസിഎസ്, എസ്ബിഐ ലൈഫ്, ഹീറോ മോട്ടോര്‍കോര്‍പ്, എച്ച്ഡിഎഫ്‌സി ലൈഫ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ലോഹം, ബാങ്ക്, അടിസ്ഥാന സൗകര്യവികസനം, ഊര്‍ജം എന്നീ വിഭാഗങ്ങളിലെ സൂചികകള്‍ നേട്ടമുണ്ടാക്കി. ഐടി, വാഹനം, എഫ്എംസിജി ഓഹരികള്‍ കനത്ത വില്‍പന സമ്മര്‍ദത്തിലായി.