ആധാര്‍ ഫ്രാഞ്ചൈസി: കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍


അഴമിതിക്കേസില്‍ യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യു.ഐ.ഡി.എ.ഐ.)യിലെ ഉന്നത ഉദ്യോഗസ്ഥനെ ആന്റി കറപ്ഷന്‍ ബ്യൂറോ അറസ്റ്റുചെയ്തു. അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ പങ്കജ് ഗോയലാണ് പിടിയിലായത്. ആധാര്‍ ഫ്രാഞ്ചൈസി ആരംഭിക്കുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. അദ്ദേഹത്തിന്റെ ഡല്‍ഹി ഓഫീസില്‍നിന്ന് ഒരു ലക്ഷം രൂപ പിടിച്ചെടുക്കുകയുംചെയ്തു. രാജസ്ഥാന്‍ ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനാണ് പിടിയിലായത്. യു.ഐ.ഡി.എ.ഐയുടെ ഡല്‍ഹിയിലെ റീജിയണല്‍ ഓഫിസിലാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്.