ഇന്ത്യയിലെവിടെയും സ്വര്‍ണത്തിന് ഒരേ വില;മലബാര്‍ ഗോള്‍ഡ് പദ്ധതി


മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ‘വണ്‍ ഇന്ത്യ വണ്‍ ഗോള്‍ഡ് റേറ്റ്’ പദ്ധതി ആരംഭിക്കുന്നു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും 100 ശതമാനം ബിഐഎസ് ഹാള്‍മാര്‍ക്ക് സ്വര്‍ണ്ണത്തിന് ഏകീകൃത സ്വര്‍ണ്ണ നിരക്ക് വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണ് ഇത്.
ധന്‍തേരസ്, ദീപാവലി എന്നീ ആഘോഷവേളകളില്‍ മലബാറിന്റെ ഏകീകൃത സ്വര്‍ണ്ണ വിലനിര്‍ണ്ണയം രാജ്യത്തെ 120 ഷോറൂമുകളില്‍ നടപ്പാക്കും. നിലവിലുള്ള ആനുകൂല്യങ്ങളായ എക്‌സ്‌ചേഞ്ചിന് പൂജ്യം ശതമാനം നിരക്ക് കുറയ്ക്കല്‍, തിരിച്ചുവാങ്ങലിനുള്ള മികച്ച മൂല്യം എന്നിവ മുമ്പത്തെപ്പോലെ തന്നെ തുടരും