ഐടിയും ബാങ്കും കൈവിട്ടു; സെന്‍സെക്‌സ് 148 പോയന്റ് നഷ്ടത്തില്‍, നിഫ്റ്റി 11,900ന് താഴെയെത്തി

തുടര്‍ച്ചയായി നാലുദിവസത്തെ നേട്ടത്തിനൊടുവില്‍ ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ഫാര്‍മ, ഐടി, ബാങ്ക് സൂചികകളാണ് നഷ്ടമുണ്ടാക്കിയത്.
ഇത് നിഫ്റ്റിയെ 11,900ന് താഴെയെത്തിച്ചു. 148.82 പോയന്റാണ് സെന്‍സെക്‌സിലെ നഷ്ടം. 40,558.49 പോയന്റിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 41.20 പോയന്റ് താഴ്ന്ന് 11,896.50ലുമെത്തി.
ബിഎസ്ഇയിലെ 1412 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1188 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 159 ഓഹരികള്‍ക്ക് മാറ്റമില്ല.
ഇന്‍ഡസിന്റ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, സിപ്ല തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്.
ഭാരതി എയര്‍ടെല്‍, മോട്ടോഴ്‌സ്, ഐഒസി, എന്‍ടിപിസി, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്.
ഊര്‍ജം, ലോഹം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ ഓഹരികളില്‍ നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിച്ചു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ ഒരുശതമാനത്തിനുതാഴെ നേട്ടമുണ്ടാക്കി.