മെഴ്സിഡീസ് ബെന്‍സിന്റെ പെര്‍ഫോമന്‍സ് കാര്‍ ശ്രേണിയായ എഎംജി ഇന്ത്യയില്‍ നിര്‍മാണം തുടങ്ങുന്നു. എഎംജി ജിഎല്‍സി 43 കൂ
കൂപ്പെയാണ് പുണെയിലെ പ്ലാന്റില്‍ ആദ്യം നിര്‍മിക്കുന്ന (അസംബ്ലിങ്) എഎംജി കാര്‍.
ഇറക്കുമതി ചെയ്തു വില്ക്കുമ്പോള് ഒരു കോടി രൂപ വിലവരുന്ന കാര്‍ ഇന്ത്യയില്‍ അസംബിള്‍ ചെയ്യുമ്പോള്‍ 80 ലക്ഷം രൂപയ്ക്കു വില്‍ക്കാനാകുമെന്നു കമ്പനി കരുതുന്നു. എഎംജി കാറുകള്‍ക്ക് ഇന്ത്യയില്‍ വലിയ വില്പന വളര്‍ച്ചയാണെന്നു കമ്പനി പറയുന്നു. 54% വളര്‍ച്ചയാണ് 2019ല്‍ ഉണ്ടായത്.