റെയില്‍വേ ജീവനക്കാര്‍ക്ക് ബോണസ്; 2081.68 കോടി വകയിരുത്തി

ഇന്ത്യന്‍ റെയില്‍വേ ജീവനക്കാര്‍ക്ക് 78 ദിവസത്തെ വേതനത്തിന് തുല്യമായ തുക ബോണസായി നല്‍കുമെന്ന് റെയില്‍വേ അറിയിച്ചു.
2019-20 സാമ്പത്തിക വര്‍ഷത്തിലെ ബോണസാണ് ഇത്തരത്തില്‍ നല്‍കാന്‍ കേന്ദ്ര മന്ത്രിസഭ അനുവദിച്ചത്. ഇതിനായി 2,081.68 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
അര്‍ഹരായ ഗസറ്റഡ് ഇതര റെയില്‍വേ ജീവനക്കാര്‍ക്ക് ബോണസ് നല്‍കുന്നതിന് നിര്‍ദ്ദേശിച്ചിട്ടുള്ള വേതന പരിധി പ്രതിമാസം 7,000 രൂപയാണെന്ന് മന്ത്രാലയം അറിയിച്ചു. പരമാവധി തുക 78 ദിവസത്തേക്ക് 17,951 രൂപയാണ്. മന്ത്രിസഭയുടെ തീരുമാനം ഈ വര്‍ഷത്തെ ഉത്സവകാല അവധി ദിവസങ്ങള്‍ക്ക് മുമ്പായി നടപ്പാക്കുമെന്ന് മന്ത്രാലയം അറിയിച്ചു.