ആദിത്യ ബിര്‍ള ഫാഷന്‍ ആന്‍ഡ് റീട്ടെയിലിന്റെ 7.8ശതമാനം ഓഹരി ഫ്ളിപ്കാര്‍ട്ട് വാങ്ങാന്‍ തീരുമാനിച്ചു.ഇതോടെ ബിഎസ്ഇയില്‍ ഓഹരി വില കഴിഞ്ഞ ദിവസത്തെ ക്ലോസിങ് നിരക്കാരയ 153.40 രൂപയില്‍നിന്ന് 176.85 രൂപയായി വര്‍ദ്ധിച്ചു. ഇതോടെ കമ്പനിയുടെ വിപണി വിഹിതം 13,443.97 കോടിയായി ഉയര്‍ന്നു.
ഓഹരിയൊന്നിന് 205 രൂപ കണക്കാക്കിയാണ് ഫ്ളിപ്കാര്‍ട്ട് ആദിത്യ ബിര്‍ള ഫാഷന്റെ ഓഹരികള്‍ വാങ്ങുന്നത്. ഇതിനായി 1,500 കോടി രൂപയാണ് ചെലവഴിക്കുന്നത്. ഇതോടെ കമ്പനിയുടെ പ്രൊമോട്ടര്‍മാരുടെ ഓഹരി വിഹിതം 55.13ശതമാനമാകും.
പീറ്റര്‍ ഇംഗ്ലണ്ട്, അലന് സോളി, വാന്‍ ഹുസൈന്, ലൂയിസ് ഫിലിപ്പ് തുടങ്ങിയവയുടെ റീട്ടെയില്‍ ശൃംഖലകളുടെ നടത്തിപ്പ് ആദിത്യ ബിര്‍ള ഫാഷന്‍ റീട്ടെയിലിനാണ്.
രാജ്യത്തൊട്ടാകെ 3000ത്തോളം സ്റ്റോറുകള്‍ കമ്പനിക്കുണ്ട്. 23,700ഓളം മള്‍ട്ടിബ്രാന്‍ഡ് ഔട്ട്ലെറ്റുകളില് കമ്പനിക്ക് സാന്നിധ്യവുമുണ്ട്.