സംസ്ഥാനത്ത് മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെ ജി.എസ്.ടി. വരുമാനത്തില്‍ 26 ശതമാനം കുറവ്. സേവനമേഖലയില്‍ നിന്നുള്ള നികുതി വരുമാനക്കുറവ് 37 ശതമാനമാണെന്നും ജി.എസ്.ടി. കമ്മിഷണര്‍ ആനന്ദ് സിംഗും ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷനിലെ (ഗിഫ്റ്റ്) അസോസിയേറ്റ് പ്രൊഫസര്‍ ഡോ. രാമലിംഗവും തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
സേവന മേഖലയില്‍നിന്ന് കഴിഞ്ഞവര്‍ഷം ഇതേ കാലഘട്ടത്തില്‍ രേഖപ്പെടുത്തിയ കിട്ടിയത് 1922 കോടിയാണ്. ഇത്തവണ 1213 കോടിയും. റിപ്പോര്‍ട്ട് ഗിഫ്റ്റിന്റെ ‘കേരള ഇക്കോണമി’ ജേണലില്‍ പ്രസിദ്ധീകരിച്ചു. ജി.എസ്.ടി. വരുമാനമായി കഴിഞ്ഞവര്‍ഷം ഇതേകാലത്ത് 10,079.91 കോടി രൂപ കിട്ടിയപ്പോള്‍ ഇത്തവണ നേടാനായത് 6307.91 കോടി രൂപ മാത്രമാണ്. നഷ്ടം 38 ശതമാനവും. എന്നാല്‍, കോവിഡ് പശ്ചാത്തലത്തില്‍ നികുതി അടയ്ക്കുന്നതില്‍ കാലതാമസമുണ്ടാകുന്നുണ്ട്. ഇതുകൂടി പരിഗണിച്ചാണ് 26 ശതമാനത്തിന്റെ നഷ്ടം രേഖപ്പെടുത്തിയിട്ടുള്ളത്