ദുബായ് പാം ഫൗണ്ടേന്‍ ലോകത്തിലെ ഏറ്റവും വലിയ ജലധാര


ദുബായിലെ പാം ഫൗണ്ടന്‍ ലോകത്തിലെ ഏറ്റവും വലിയ ജലധാരയ്ക്കുള്ള ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി.
നക്കീല്‍ മാളിന്റെ ദ് പോയിന്റെയ്ക്ക് സമീപമാണ് വിവിധ നിറത്തിലുള്ള ജലധാര. പാം ഫൗണ്ടന്‍ 14,000 ചതുരശ്രയടി കടല്‍ വെള്ളത്തില്‍ വ്യാപിച്ചു കിടക്കുന്നു. മാത്രമല്ല നഗരത്തിലെ ഏക ബഹുവര്‍ണ്ണ ജലധാരയുമാണിത്. ഇതിന്റെ സൂപ്പര്‍ ഷൂട്ടര്‍ 105 മീറ്ററോളം ഉയരത്തില്‍ നില്‍ക്കുന്നു. മൂവായിരത്തിലധികം എല്‍ഇഡി ലൈറ്റുകളുണ്ട്.
വര്‍ഷം മുഴുവനും സൂര്യാസ്തമയം മുതല്‍ അര്‍ധരാത്രി വരെ ഈ ജലധാര പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം. ഖലീജി, പോപ്പ്, ക്ലാസിക്, ഇന്റര്‍നാഷനല്‍ എന്നിവയുള്‍പ്പെടെയുള്ള ജനപ്രിയ ഗാനങ്ങളുടെ ഒരു നിരയിലേക്ക് അഞ്ച് വ്യത്യസ്ത വ്യതിയാനങ്ങളുള്ള 20ലധികം ബെസ്‌പോക്ക് ഷോകള്‍ അരങ്ങേറും.