സൂചികകള്‍ വീണ്ടും ഉയര്‍ന്നു സെന്‍സെക്‌സില്‍ 162 പോയന്റ് നേട്ടം: നിഫ്റ്റി 11,950നരികെ

ഇന്നലത്തെ നഷ്ടത്തില്‍ നിന്നും ഓഹരി സൂചികകള്‍ നേട്ടത്തില്‍ തിരിച്ചെത്തി. വാള്‍സ്ട്രീറ്റിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്.
സെന്‍സെക്‌സ് 162 പോയന്റ് നേട്ടത്തില്‍ 40,720ലും നിഫ്റ്റി 52 പോയന്റ് ഉയര്‍ന്ന് 11,949ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 711 കമ്പനികളുടെ ഓഹരികള്‍
നേട്ടത്തിലും 197 ഓഹരികള്‍ നഷ്ടത്തിലുമാണ്. 30 ഓഹരികള്‍ക്ക് മാറ്റമില്ല.
ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, ഏഷ്യന്‍ പെയന്റ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഡസിന്റ് ബാങ്ക്, എസ്ബിഐ, മാരുതി സുസുകി, ഭാരതി എയര്‍ടെല്‍, ടിസിഎസ്, പവര്‍ഗ്രിഡ് കോര്‍പ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടൈറ്റാന്‍, ടെക് മഹീന്ദ്ര ഓഹരികള്‍ നേട്ടത്തിലാണ്.
ബജാജ് ഓട്ടോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്. ടെക് മഹീന്ദ്ര, നെസ് ലെ, യെസ് ബാങ്ക് തുടങ്ങി 38
കമ്പനികളാണ് സെപ്റ്റംബര്‍ പാദത്തിലെ പ്രവര്‍ത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്.