ആദായനികുതി റിട്ടേണ്‍ ഡിസംബര്‍ 31 വരെ ഫയല്‍ ചെയ്യാം

ന്യൂഡല്‍ഹി: 2019-2020 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയം നീട്ടി. 2020 ഡിസംബര്‍ 31 വരെയാണ് സമയം നീട്ടിനല്‍കിയത്.
നേരത്തെ നവംബര്‍ 30നകം റിട്ടേണ്‍ ഫയല്‍ ചെയ്യണമെന്നായിരുന്നു നിര്‍ദേശം. ഇതോടെ നികുതിദായകര്‍ക്ക് ഒരു മാസം കൂടി അധികസമയം ലഭിക്കും. കോവിഡ് വ്യാപനം കണക്കിലെടുത്ത്
നേരത്തെ പലതവണകളായി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയം നീട്ടിനല്‍കിയിരുന്നു.