കീര്‍ത്തി സുരേഷിന്റെ തെലുങ്കുചിത്രം ‘മിസ് ഇന്ത്യ’ ഒടിടി റിലീസിന്‌

കീര്‍ത്തി സുരേഷ് മുഖ്യവേഷത്തിലെത്തുന്ന തെലുങ്കുചിത്രം ‘മിസ് ഇന്ത്യ’ ഒടിടി റിലീസിനൊരുങ്ങുന്നു. നവംബര്‍ 4ന് നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് ചിത്രം എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.
ജൂണില്‍ പുറത്തിറങ്ങിയ കീര്‍ത്തി സുരേഷിന്റെ പെന്‍ഗ്വിന്‍ എന്ന തമിഴ്ചിത്രം ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസ് ചെയ്തത്.
മിസ് ഇന്ത്യ എന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷ് അവതരിപ്പിക്കുന്ന കഥാപാത്രം സംരംഭകയെന്ന നിലയില്‍ ജീവിതവിജയം നേടാന്‍ പരിശ്രമിക്കുകയും അതേത്തുടര്‍ന്ന് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളുമാണ് പറയുന്നത്. നരേന്ദ്ര നാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കീര്‍ത്തി സുരേഷിന് പുറമേ ജഗപതി ബാബു, നരേഷ്, നവീന്‍ ചന്ദ്ര, നദിയ മൊയ്തു, കമല്‍ കാമരാജു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.