രണ്ടാമത്തെ വി.വി.ഐ.പി വിമാനം എത്തി; നിറം പ്രധാനമന്ത്രിയുടെ ഇഷ്ടത്തിനനുസരിച്ച്‌

രണ്ടാമത്തെ വി.വി.ഐ.പി. വിമാനം ശനിയാഴ്ച ഡൽഹിയിൽ ലാൻഡ് ചെയ്തു. ഇത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, പ്രധാനമന്ത്രി എന്നിവർക്കായി പ്രത്യേകമുള്ള വിമാനമാണ്. ബോയിങ് 777 വിമാനമാണ് പ്രത്യേക സജീകരണങ്ങളോടെ ഡൽഹിയിൽ എത്തിച്ചത്. ആദ്യത്തെ വി.വി.ഐ.പി. വിമാനം ഈ മാസം ആദ്യം തന്നെ എത്തിയിരുന്നു. 

എയർ ഇന്ത്യ പ്രതിനിധികളും സുരക്ഷാ ഉദ്യോഗസ്ഥരും ഉന്നത സർക്കാർ പ്രതിനിധികളും അടങ്ങുന്ന സംഘം ഓഗസ്റ്റ് ആദ്യത്തോടെ അമേരിക്കയിൽ എത്തി വിമാനം ഏറ്റെടുക്കുന്ന നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നു.

എയർ ഇന്ത്യ വണിന്റെ ഒരു പ്രധാന സവിശേഷത ഹാക്ക് ചെയ്യപ്പെടാത്ത അതീവ സുരക്ഷാ സംവിധാനമുള്ള ആശയവിനിമയ സംവീധാനമാണ്. വീഡിയോ കോൺഫറൻസ് ശബ്ദ സന്ദേശങ്ങൾ തുടങ്ങിയവ സഞ്ചാരത്തിനിടയിൽ ഹാക്ക് ചെയ്യപ്പെടുമോ എന്ന ആശങ്കയില്ലാതെ ഉപയോഗിക്കാൻ കഴിയും, സുരക്ഷയുമായി അടുത്ത വൃത്തങ്ങൾ മാധ്യമങ്ങളെ അറിയിച്ചു. 

വിമാനത്തിന്റെ ഇന്റീരിയർ ഇതിനായി പ്രത്യേകം തയ്യറാക്കിയതാണ്. അതോടപ്പം ആയുധങ്ങൾ വഹിക്കാനുള്ള ശേഷിയും വിമാനത്തിനുണ്ട്. ഇത് നിയന്ത്രിക്കുക ഇന്ത്യൻ എയർ ഫോഴ്സ് പൈലറ്റുമാർ ആയിരിക്കും. ബോയിങ് 777 വിമാനത്തിന്റെ നിറം ഉൾപ്പെടെയുള്ള കാര്യങ്ങൾ നിശ്ചയിച്ചത് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദേശങ്ങൾക്ക് അനുസരിച്ചാണ്