സാമ്പത്തിക മാന്ദ്യം പരിഹരിക്കാന്‍ 1005 കോടി രൂപയുടെ ഉത്തേജക പാക്കേജുമായി ദുബായ് വീണ്ടും

ദുബായ്: സാമ്പത്തിക മാന്ദ്യം പരിഹരിക്കാന്‍ ദുബായ് സര്‍ക്കാരിന്റെ ഉത്തേജക പാക്കേജ് വീണ്ടും. വിവിധ പദ്ധതികളിലായി 500 മില്യന്‍ ദിര്‍ഹം പ്രഖ്യാപിച്ചു. ഏകദേശം 1005 കോടി രൂപയാണ് ഇതിനായി മാറ്റിവെച്ചിരിക്കുന്നത്. ഇതോടെ 13668 കോടി രൂപയാണ് ഈ വര്‍ഷം കോവിഡ് പ്രമാണിച്ച് ഉത്തേജക പാക്കേജായി ലഭിച്ചിരിക്കുന്നത
കൊവിഡ് പ്രത്യാഘാതങ്ങളെ നേരിടാനുള്ള തുടര്‍ച്ചയായ നാലാംഘട്ട സാമ്പത്തിക സഹായ പാക്കേജാണിത്. ഇതോടെ, മലയാളികള്‍ ഉള്‍പ്പടെയുള്ള, വാണിജ്യ-വ്യാപാര മേഖലയിലെ കമ്പനി ഉടമകള്‍ക്ക് , ഇത് ഏരെ ആശ്വാസമാകുമെന്ന് വിലയിരുത്തപ്പെടുന്നു.
യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശത്തെ തുടര്‍ന്ന്, ദുബായ് കിരീടാകാശി ഷെയ്ഖ് ഹമ്ദാനാണ്, പാക്കേജ് പ്രഖ്യാപിച്ചത്. 2020 ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങള്‍ക്ക് മാത്രമായാണ് ഈ നാലാംഘട്ട സഹായം.
1 ദുബായ് മുനിസിപ്പാലിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത സ്വകാര്യ കമ്പനികള്‍ക്ക് പരസ്യങ്ങള്‍ ചെയ്യാനുള്ള പ്രമോഷന്റെ ഫീസ് അടുത്ത മൂന്ന് മാസത്തേക്ക് നല്‍കേണ്ടതില്ല.

 1. നഴ്സറി ക്ലിനിക്കുകള്‍, ഹെല്‍ത്ത് കെയര്‍ പ്രഫഷണലുകള്‍ എന്നിവര്‍ക്ക് ആറു മാസത്തേക്ക് കൂടി ലൈസന്‍സ് നീട്ടി നല്‍കും.
 2. കെട്ടിട വാടകയില്‍ ഇളവ് നല്‍കും
  നേരത്ത മൂന്നു ഘട്ടമായി നല്‍കിയ ആശ്വാസ പാക്കേജുകള്‍ ഇതോടൊപ്പം തുടരാനും തീരുമാനമായി :-
 3. എല്ലാതരം ഗവര്‍മെന്റ് പിഴകളും ഇനി എഴുതി തള്ളും.
 4. ഈ വര്‍ഷാവസാനം വരെ സര്‍ക്കാര്‍ ഫീസ് വര്‍ധിപ്പിക്കില്ല.
 5. ടിക്കറ്റ് വെച്ചുള്ള പരിപാടികളുടെ ഫീസും ഒഴിവാക്കി.
 6. റീട്ടെയില്‍ സെക്ടറില്‍ ഈ വര്‍ഷം നവംബര്‍ അവസാനം വരെയുള്ള പെര്‍മിറ്റുകള്‍ക്ക് ഫീസ് മരിവിപ്പിച്ചതായും അധികൃതര്‍ വ്യക്തമാക്കി.
  കോവിഡ് പ്രത്യാഘാതത്തെ നേരിടാനും സാമ്പത്തിക വീണ്ടെടുക്കല്‍ ത്വരിതപ്പെടുത്താനുമാണ് ഇത്. മലയാളികള്‍ ഉള്‍പ്പടെയുള്ള, വാണിജ്യ-വ്യാപാര മേഖലയിലെ കമ്പനി ഉടമകള്‍ക്ക് , ഇത് ഏറെ ആശ്വാസകരമാകുമെന്ന് വിലയിരുത്തപ്പെടുന്നു.
  ഉത്തേജന സഹായ പാക്കേജുകള്‍ ഇങ്ങിനെ :-
  ഒന്നാംഘട്ടം മാര്‍ച്ച് 12 ന് 150 കോടി ദിര്‍ഹം
  രണ്ടാംഘട്ടം -മാര്‍ച്ച് 29 ന് 330 കോടി ദിര്‍ഹം
  മൂന്നാംഘട്ടം- ജൂലൈ 11 ന് 150 കോടി ദിര്‍ഹം
  നാലംഘട്ടം ഒക്ടോബര്‍ 24 ന് 50 കോടി ദിര്‍ഹം
  ആകെ പാക്കേജ് ഇതുവരെ പ്രഖ്യാപിച്ചത് 680 കോടി ദിര്‍ഹം