ഇന്ധന നികുതി കൂട്ടുന്നു; വില കൂടാന്‍ സാധ്യത


രാജ്യത്ത് ഇന്ധന എക്‌സൈസ് നികുതി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇത് ഇന്ധന വില വീണ്ടും ഉയര്‍ത്താനാണ് സാധ്യത. കൊറോണയുടെ പശ്ചാത്തലത്തില്‍ ആവശ്യമായി വന്ന അധിക ചെലവിന് പണം കണ്ടെത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി മൂന്ന് മുതല്‍ ആറ് രൂപ വരെ വര്‍ധിപ്പിക്കാനാണ് ആലോചിക്കുന്നത്. ഇതിലൂടെ ഒരു വര്‍ഷം 60000 കോടി രൂപയാണ് വരുമാനം ലക്ഷ്യമിടുന്നത്.
അടുത്തിടെ സര്‍ക്കാര്‍ എക്‌സൈസ് നികുതിയുടെ പരിധി വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ചില്ലറ വിലയില്‍ വര്‍ധനവുണ്ടാകില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.