കൂടുതല്‍ നഗരങ്ങളിലേക്ക് പിയാജിയോ ആപ്പെ ഇ-സിറ്റി


പിയാജിയോയുടെ ഇലക്ട്രിക് ഓട്ടോറിക്ഷയായ ആപ്പെ ഇ-സിറ്റി തിരുവനന്തപുരം, കോഴിക്കോട് എന്നീ നഗരങ്ങളിലുമെത്തി. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ഈ വാഹനം കേരളത്തില്‍ കൊച്ചിയില്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. മലിനീകരണ രഹിതവും ശബ്ദമില്ലാത്തതുമായ ഈ വാഹനത്തിന് 1.99 ലക്ഷം രൂപയാണ് കേരളത്തിലെ എക്‌സ്‌ഷോറും വില.
ആധുനിക ലിഥിയം അയോണ്‍ ബാറ്ററി, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്, ഉയര്‍ന്ന കരുത്ത്, മികച്ച ടോര്‍ക്ക് തുടങ്ങിയവാണ് ആപ്പെ ഇസിറ്റിയുടെ പ്രധാന സവിശേഷതകള്‍. മാറ്റി സ്ഥാപിക്കാന്‍ കഴിയുന്ന ബാറ്ററിയുമായി ഇന്ത്യയിലെത്തുന്ന ആദ്യ ത്രീ വീലറാണ് ആപ്പെ ഇസിറ്റി. ബാറ്ററിയില്‍ അവശേഷിക്കുന്ന ചാര്‍ജ് അറിയാനും ചാര്‍ജ് ചെയ്യാനും സഹായിക്കുന്ന ആപ്പുകളും ഒരുക്കിയിട്ടുണ്ട്.