തിരുവനന്തപുരം വിമാനത്താവളം: അദാനി വിദേശ സഹകരണം തേടും


അദാനി ഗ്രൂപ്പ് തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പിനായി വിദേശ വിമാനത്താവള കമ്പനികളുടെ സാങ്കേതിക സഹായം തേടാനൊരുങ്ങുന്നു. ഇന്ത്യയില്‍ ആറു വിമാനത്താവളങ്ങളുടെ നടത്തിപ്പാണ് അദാനി ഗ്രൂപ്പ് നടത്താനൊരുങ്ങുന്നത്. ഇവര്‍ക്ക് മുന്‍ പരിചയം ഇല്ല. മുന്‍നിര വിദേശ വിമാനത്താവളകമ്പനികളുമായി ചര്‍ച്ച തുടങ്ങിയെന്നാണറിവ്. ജര്‍മന്‍ വിമാനകമ്പനിക്ക് അദാനി ഗ്രൂപ്പില്‍ ഓഹരി നല്‍കാനുള്ള നീക്കവും ഇതിനിടയിലുണ്ട്. ജര്‍മനിയിലെ മ്യൂണിക് വിമാനത്താവളം നടത്തിപ്പുള്ള ഫുഗ് പാഫൈന്‍ മ്യൂണിക്ക് കമ്പനിയുമായിട്ടാണ് സഹകരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. സിങ്കപ്പൂര്‍, ഫ്രാന്‍സ് രാജ്യങ്ങളിലെ കമ്പനികളുമായി ചര്‍ച്ച നടത്തിയിരുന്നു. ഒന്നിലേറെ കമ്പനികളുടെ സംയുക്ത സഹകരണവും ആലോചനയിലുണ്ട്.വിമാനത്താവള അതോറിററിയിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ വരമിച്ച് അദാനി ഗ്രൂപ്പിനൊപ്പം ഉണ്ട്. ഇവരുടെ നേതൃത്വത്തിലായിരിക്കും നടത്തിപ്പെന്നാണറിയുന്നത്.