ദീപാവലി വിപണി ലക്ഷ്യമിട്ട് ഫ്‌ളിപ്കാര്‍ട്ട്


ബിഗ് ബില്യണ്‍ ഡെയ്‌സ് വില്പന അവസാനിച്ചതിനുപിന്നാലെ ബിഗ് ദീപാവലി സെയിലുമായി വീണ്ടും ഫ്‌ളിപ്കാര്‍ട്ട്. ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ നാലുവരെയാണ് ദീപാവലി ഓഫര്‍. ദസ്സറ പ്രത്യേക വില്പന ഇപ്പോള്‍ നടന്നുവരികയുമാണ്.
ദീപാവലി വില്പനയില്‍ സാസംങ് മൊബൈല്‍ ഫോണുകള്‍ക്ക് കൂടുതല്‍ വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്യാലക്‌സി എഫ് 41, എസ് 20 പ്ലസ്, എ50എസ് തുടങ്ങിയവയ്ക്കാകും കൂടുതല്‍ ഓഫര്‍. ഒപ്പോ, റിലയല്‍മി, പോകോ ഫോണുകള്‍ക്കും വിലക്കിഴവ് ലഭിക്കും. കാമറ, ലാപ്‌ടോപ്, സ്മാര്‍ട്ട് വാച്ച്, ഹെഡ്‌ഫോണ്‍, ടിവി, മൈക്രോവേവ്, വാഷിങ് മെഷീന്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ക്കും പ്രത്യേക വിലക്കിഴിവ് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
ബാങ്ക് ഓഫറുകള്‍ നോ കോസ്റ്റ് ഇഎംഐ, വിലക്കിഴവ് തുടങ്ങിയവ ദീപാവലി ഓഫറില്‍ ഉപഭോക്താക്കളെ കാത്തിരിപ്പുണ്ട്. ആക്‌സിസ് ബാങ്കിന്റെ ക്രഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ ഉപയോഗിക്കുന്നവര്‍ക്ക്
10ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. ബജാജ് ഫിന്‍സര്‍വ്, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, എസ്ബിഐ തുടങ്ങിയവയുമായും സഹകരണമുണ്ട്.