നീം ജീക്ക് പിന്നാലെ പുതിയ ഇ-വാഹനങ്ങള്‍


ഇലക്ട്രിക് ഓട്ടോ നീം ജീ യ്ക്ക് പിന്നാലെ പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ സര്‍ക്കാര്‍ ഇറക്കുന്നു. സംസ്ഥാന പൊതുമേഖല വ്യവസായ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് ഇ സ്‌കൂട്ടര്‍, ഇ ഗുഡ്‌സ് ഓട്ടോ, അഞ്ച് സീറ്റുള്ള ഇ റിക്ഷാ എന്നിവയാണ് ഇറക്കുന്നത്.
നിലവിലെ 100 സിസി സ്‌കൂട്ടറിന് തുല്യമായ ഇ- സ്‌കൂട്ടറിന് 75,000 രൂപയില്‍ താഴെയായിരിക്കും വില. 600കിലോ വരെ ഭാരം വഹിക്കാവുന്ന ഇ- ഗുഡ്‌സ് ഓട്ടോയുടെ വില മൂന്ന് ലക്ഷത്തില്‍ താഴെയാകും. മൂന്ന് സീറ്റുള്ള ഇ-ഓട്ടോയ്ക്ക് 2.8 ലക്ഷം രൂപയും ഇ- റിക്ഷയ്ക്ക് 2ലക്ഷം രൂപയുമാണ് പ്രതീക്ഷിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 8090 കിലോമീറ്റര്‍ സഞ്ചരിക്കാനാവും വിധമാണ് ബാറ്ററി കപ്പാസിറ്റി.

കേരളത്തിന്റെ സ്വന്തം ഇലക്ട്രിക്ക് ഓട്ടോ നീം ജി കഴിഞ്ഞ വര്‍ഷം നവംബറിലാണ് നിരത്തുകളിലെത്തിയത്.ഒറ്റ ചാര്‍ജില്‍ 80 മുതല്‍ 90 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാനാകുമെന്നതാണ് നീം ജി ഓട്ടോകളുടെ പ്രത്യേകത.നിലനില്‍ ഈ ഓട്ടോകള്‍ നേപ്പാളിലേക്ക് കയറ്റിയയക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍.33 യൂണിറ്റാണ് ആദ്യ ഘട്ടത്തില്‍ നേപ്പാളിലേക്ക് കയറ്റിയയക്കുന്നത്.