മൊറട്ടോറിയം കാലത്തെ കൂട്ടുപലിശ ധനകാര്യസ്ഥാപനങ്ങള്‍ നവംബര്‍ അഞ്ചോടെ വായ്പെടുത്തവരുടെ അക്കൗണ്ടില്‍ വരവുവെയ്ക്കും. രണ്ടുകോടി രൂപവരെയുള്ള വായ്പയ്ക്കാണിത് ബാധകം. എക്സ് ഗ്രേഷ്യയെന്നപേരിലാണ് സര്‍ക്കാര്‍ ഈതുക അനുവദിക്കുന്നത്.
മാര്‍ച്ച് ഒന്നുമുതല്‍ ഓഗസ്റ്റ് 31വരെയുള്ള കാലയളവിലെ കൂട്ടുപലിശയാണ് അനുവദിക്കുന്നത്. ഈതുക വായ്പ അക്കൗണ്ടിലേയ്ക്ക് ചേര്‍ക്കും. ദീപാവലിക്കുമുമ്പ് ആനുകൂല്യം നല്‍കണമെന്ന സുപ്രീം കോടതിയുടെ ഉത്തവിനെതുടര്‍ന്നാണ് പെട്ടെന്ന് തീരുമാനമുണ്ടായത്. ഇങ്ങനെ വരവുവെയ്ക്കുന്നതുക ഡിസംബര്‍ 15ഓടെ വായ്പാദാതാക്കള്‍ക്ക് സര്‍ക്കാര്‍ കൈമാറും