രാജ്യത്ത് ജന്‍ധന്‍ അക്കൗണ്ടുകളുടെ എണ്ണത്തില്‍ 60 ശതമാനം വര്‍ധന. കോവിഡ് കാലത്തിലാണ് കൂടുതലായി പുതിയ അക്കൗണ്ടുകള്‍ തുറക്കപ്പെട്ടത്.
ഒക്ടോബര്‍ 14ലെ കണക്കുപ്രകാരം മൊത്തം ജന്‍ധന്‍ അക്കൗണ്ടുകളുടെ എണ്ണം 41.05 കോടിയാണ്. ഈ അക്കൗണ്ടുകളിലെ ബാലന്‍സാകട്ടെ 1.31 ലക്ഷം കോടി രൂപയും. ഏപ്രില്‍ ഒന്നിനുശേഷം മൂന്നുകോടി അക്കൗണ്ടുകളാണ് പുതിയതായി തുറന്നത്. ഇത്തരത്തില്‍ അക്കൗണ്ടില്‍ കൂടുതലായി എത്തിയ തുക 11,000 കോടി രൂപയാണ്.
എസ്ബിഐയുടെ റിസര്‍ച്ച് വിഭാഗമായ ഇക്കോവ്രാപിന്റെതാണ് കണ്ടെത്തല്‍. ജന്‍ധന്‍ അക്കൗണ്ടുകളിലെ ശരാശരി ബാലന്‍സ് ഏപ്രിലില്‍ 3,400 രൂപയായിരുന്നു. സെപ്റ്റംബറില്‍ ഈതുക 3,168 രൂപയായി കുറഞ്ഞു. ഒക്ടോബറിലാകട്ടെ നേരിയ വര്‍ധനവോടെ 3,185 രൂപയുമായി.