ജമ്മുവില്‍ ഇനി എല്ലാ ഇന്ത്യക്കാര്‍ക്കും ഭൂമി വാങ്ങാം

ന്യൂഡല്‍ഹി: ഇനി ഏതൊരു ഇന്ത്യന്‍ പൗരനും ജമ്മു കശ്മീരില്‍ ഭൂമി സ്വന്തമാക്കാം. കേന്ദ്രസര്‍ക്കാര്‍ ഇതിനായി നിയമ ഭേദഗതി വരുത്തി. മുന്‍പ് ജമ്മു കശ്മീരിലും
ലഡാക്കിലും സ്ഥലം വാങ്ങണമെങ്കില്‍ ‘സംസ്ഥാനത്തെ സ്ഥിരതാമസക്കാരനായിരിക്കണം’ എന്ന നിബന്ധന ഉണ്ടായിരുന്നു. ഇതാണ് കേന്ദ്രം ഒഴിവാക്കിയത്.
ഇതടക്കം 26 സംസ്ഥാന നിയമങ്ങളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പിന്‍വലിക്കുകയോ ഭേദഗതി വരുത്തുകയോ ചെയ്തത്. ജമ്മു കശ്മീര്‍, ലഡാക്ക് കേന്ദ്രഭരണപ്രദേശങ്ങളില്‍ മാറ്റങ്ങള്‍ ഉടന്‍ നിലവില്‍ വരും. അതേസമയം, ജമ്മു കശ്മീര്‍ ഇപ്പോള്‍ വില്‍പ്പനയ്ക്കു വച്ചിരിക്കുകയാണെന്ന് നാഷനല്‍ കോണ്‍ഫെറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ല കേന്ദ്ര വിജ്ഞാപനത്തോടു പ്രതികരിച്ചു.