ടെക് മഹീന്ദ്ര ശമ്പള വര്‍ദ്ധനവ് പ്രഖ്യാപിച്ചു. ടിസിഎസ്, ഇന്‍ഫോസിസ്, എച്ച്സിഎല്‍ ടെക്, വിപ്രോ തുടങ്ങിയ കമ്പനികള്‍ ജീവനക്കാര്‍ക്ക് ശമ്പളം വര്‍ദ്ധിപ്പിച്ചതിനു പിന്നാലെയാണിത്. 2021 ന്റെ തുടക്കത്തില്‍ കമ്പനി ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കുമെന്ന് ടെക് മഹീന്ദ്ര സിഇഒ സിപി ഗുര്‍ണാനി പറഞ്ഞു. എന്നാല്‍ വര്‍ദ്ധനവിന്റെ അളവ് തീരുമാനിച്ചിട്ടില്ല. ജൂനിയര്‍ ജീവനക്കാര്‍ക്കായിരിക്കും ശമ്പള വര്‍ദ്ധനവ് ആദ്യം ലഭിക്കുക. പിന്നാലെ, മുതിര്‍ന്ന ജീവനക്കാര്‍ക്കും ലഭിക്കും.