സ്പൈസ് ജെറ്റ് ഇന്ത്യയില്‍ നിന്ന് ബംഗ്ലാദേശിലേക്ക് എട്ട് പുതിയ വിമനസര്‍വീസുകള്‍ പ്രഖ്യപിച്ചു. നവംബര്‍ അഞ്ച് മുതല്‍ വിമാനം ബംഗ്ലാദേശിലേക്ക് സര്‍വീസ് നടത്തും. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള എയര്‍ ബബിള്‍ ഉടമ്പടി പ്രകാരമാണ് പുതിയ വിമാനസര്‍വീസുകള്‍ ആരംഭിക്കുന്നത്.
ദില്ലി, കൊല്‍ക്കത്ത, ചെന്നൈ എന്നീ വിമാനത്താവളങ്ങളെ ധാക്കയുമായി ബന്ധിപ്പിക്കുന്നതിനൊപ്പം കൊല്‍ക്കത്തയ്ക്കും ചിറ്റഗോംഗിനുമിടയില്‍ ആഴ്ചയില്‍ നാല് തവണ നോണ്‍സ്റ്റോപ്പ് ഫ്ളൈറ്റ് സര്‍വീസുകളും സര്‍വീസ് നടത്തുമെന്ന് കമ്പനി പത്രക്കുറിപ്പിലൂടെ അറിയിച്ചു. തുറമുഖ നഗരമായ ചിറ്റ്ഗോംഗ് സ്പൈസ് ജെറ്റിന്റെ പതിനൊന്നാമത് അന്താരാഷ്ട്ര ലക്ഷ്യസ്ഥാനമായിരിക്കും.