വെട്ടികുറച്ച ശമ്പളം പുനഃസ്ഥാപിച്ച് റിലയന്‍സ്


കാവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് ജീവനക്കാരുടെ വെട്ടിക്കുറച്ച ശമ്പളം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഹൈഡ്രോകാര്‍ബണ്‍സ് വിഭാഗം പുനസ്ഥാപിച്ചു. ജീവനക്കാരുടെ പ്രവര്‍ത്തന മികവനുസരിച്ച് ബോണസ് അനുവദിക്കാനും തീരുമാനമായി.
മഹാമാരിക്കാലത്തും മികവോടെ ജോലിചെയ്തതിന് പ്രോത്സാഹനമായി അടുത്തവര്‍ഷത്തെ ശമ്പളത്തില്‍നിന്ന് വേരിയബിള്‍ പേയുടെ 30 ശതമാനം വരെ മുന്‍കൂറായി നല്‍കുന്നതും പരിഗണിക്കും. ലോക്ഡൗണിനെത്തുടര്‍ന്ന് കഴിഞ്ഞ ഏപ്രിലില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഹൈഡ്രോകാര്‍ബണ്‍സ് വിഭാഗം ജീവനക്കാരുടെ ശമ്പളം പത്തുമുതല്‍ 50 ശതമാനം വരെ വെട്ടിക്കുറച്ചിരുന്നു.
റിലയന്‍സിന്റെ വിവിധ ബിസിനസ്സുകളിലായി 3.5 ലക്ഷത്തില്‍ അധികം ജീവനക്കാരാണ് ജോലി ചെയ്യുന്നത്.