സെന്‍സെക്‌സ് 114 പോയന്റ് നഷ്ടത്തില്‍; നിഫ്റ്റി 11,750ന് താഴെയെത്തി

ഓഹരി സൂചികകള്‍ നഷ്ടത്തില്‍ തുടരുന്നു. സെന്‍സെക്‌സ് 114 പോയന്റ് താഴ്ന്ന് 40,030ലും നിഫ്റ്റി 24 പോയന്റ് നഷ്ടത്തില്‍ 11,743ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 556 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1118 ഓഹരികള്‍ നഷ്ടത്തിലുമാണ്. 60 ഓഹരികള്‍ക്ക് മാറ്റമില്ല.
കൊട്ടക് മഹീന്ദ്ര ബാങ്ക്, നെസ് ലെ, എന്‍ടിപിസി, ഏഷ്യന്‍ പെയിന്റ്‌സ്, ടെക് മഹീന്ദ്ര, എല്‍ആന്‍ഡ്ടി, ഡിവീസ് ലാബ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി സുസുകി, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
ഇന്‍ഡസിന്റ് ബാങ്ക്, അദാനി പോര്‍ട്‌സ്, ഐഒസി, ഐസിഐസിഐ ബാങ്ക്, ഒഎന്‍ജിസി, ഗെയില്‍, എസ്ബിഐ, ഇന്‍ഫോസിസ്, ആക്‌സിസ് ബാങ്ക്, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.