കോവിഡ്: ടൈറ്റാന്റെ ലാഭം 38 ശതമാനം ഇടിഞ്ഞു


മുംബൈ: ടൈറ്റാന്‍ കമ്പനിയുടെ ത്രൈമാസ റിപ്പോര്‍ട്ട് പുറത്തുവിട്ടു. മൂന്നാം പാദത്തില്‍ 37 ശതമാനം ലാഭത്തില്‍ കുറവുണ്ടായി. 199 കോടി രൂപ മാത്രമേ കോവിഡ് കാലത്തെ വ്യാപാരത്തിനിടയില്‍ നേടാന്‍ കഴിഞ്ഞുള്ളൂ..
കഴിഞ്ഞവര്‍ഷം ഇതേ പാദത്തില്‍ 320 കോടി ലാഭം നേടിയിരുന്നു. വരുമാനത്തില്‍ 1.72 ശതമാനത്തിന്റെ കുറവുണ്ടായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 4466 കോടി രൂപയുടെ വരുമാനം നേടിയിരുന്നു. ഇപ്പോള്‍ 4389 കോടി രൂപയായി.