ത്രൈമാസ അവലോകന റിസള്‍ട്ട്; ഓഹരിവിപണികളില്‍ താഴ്ച്ചയോടെ തുടക്കം

മുംബൈ: കമ്പനികളുടെ ത്രൈമാസ അവലോകന റിപ്പോര്‍ട്ട് ഇന്നു മുതല്‍ പുറത്തുവരാനിരിക്കെ രാജ്യത്തെ ഓഹരിവിപണികളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 207 പോയിന്റ് താഴ്ചയില്‍ 40310 പോയിന്റിലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 72 പോയിന്റ് തകര്‍ന്ന് 11850 പോയിന്റിലും. കൊടാക് മഹേന്ദ്രയും എച്ച്.ഡി.എഫ്.സിയും രണ്ടു ശതമാനം തകര്‍ന്നു. ഭാരതി എയര്‍ടെല്‍ 10 ശതമാനം ഉയര്‍ച്ചയുണ്ടായി.
അതേസമയം വിപണിയില്‍ രാവിലെയുണ്ടായ തുടര്‍ച്ച രണ്ടു മണിക്കൂറിനു ശേഷവും തുടര്‍ന്നു. എല്‍ ആന്‍ഡ് ടി, ആക്‌സിസ് ബാങ്ക്, ഹീറോ മോട്ടോകോര്‍പ്പ് എന്നിവയുള്‍പ്പെടെ 70 കമ്പനികള്‍ സെപ്റ്റംബര്‍ പാദ വരുമാനം പ്രഖ്യാപിക്കും.
അതേസമയം, ഹീറോ മോട്ടോകോര്‍പ്പ് ലാഭത്തില്‍ 13 ശതമാനം വര്‍ധനവ് രേഖപ്പെടുത്തുമെന്ന് പ്രതീക്ഷയെത്തുടര്‍ന്നാണ് വര്‍ധനവ്.
അതേസമയം കാസ്‌ട്രോള്‍ ഇന്ത്യ ഓഹരികള്‍ എട്ട് ശതമാനം ഉയര്‍ന്ന് 118 രൂപയായി. സെപ്റ്റംബര്‍ പാദത്തില്‍ 17.9 ശതമാനം വരുമാനം വര്‍ധിച്ചു. 288 കോടി രൂപയാണ് വരുമാനം.