സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു; ഇന്ന് പവന് 37720 രൂപ

കൊച്ചി: സ്വര്‍ണവിപണിയില്‍ ചാഞ്ചാട്ടം തുടരുന്നു. സ്വര്‍ണത്തിന് ഇന്ന് പവന് 160 രൂപ കുറഞ്ഞു 37720 രൂപയിലെത്തി. ഗ്രാമിന് 20 രൂപ കുറഞ്ഞു 4715 രൂപയിലും.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില 4640 രൂപയാണ്. അതേസമയം ഉയര്‍ന്ന വില ഇന്നലെയായിരുന്നു 4735 രൂപ. സ്വര്‍ണത്തിന്റെ ആഗോള വിപണിയിലെ ചാഞ്ചാട്ടമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്.
ആഗോള വിപണിയില്‍ സ്വര്‍ണം, വെള്ളി വിലയിലുണ്ടായ തകര്‍ച്ച വരും ദിവസങ്ങളിലും പ്രതിഫലിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. എംസിഎക്സില്‍ ഡിസംബറില്‍ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 0.2 ശതമാനം ഇടിഞ്ഞ് 50,860 ഡോളറിലെത്തി. വെള്ളി നിരക്ക് 0.5 ശതമാനം കുറഞ്ഞ് കിലോയ്ക്ക് 61,978 ഡോളറിലെത്തി.