മോറട്ടോറിയം കാലഘട്ടത്തിലെ കൂട്ടുപലിശ സ്ഥിര നിക്ഷേപത്തിനുമേലുള്ള വായ്പകള്‍ക്ക് ബാധകമാവില്ല. സ്ഥിര നിക്ഷേപം, കടപ്പത്രം, ഓഹരികള്‍ എന്നിവ ഈടായി നല്‍കിയെടുത്ത വായപ്കള്‍ക്ക് സര്‍ക്കാരിന്റെ എക്സ്ഗ്രേഷ്യ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കില്ലെന്ന് വ്യക്തമാകുന്നു.
അതേസയം, ക്രഡിറ്റ് കാര്ഡിന്മേലുള്ള തിരിച്ചടവിന് പലിശയിളവ് ലഭിക്കും. ഇതുസംബന്ധിച്ചുള്ള എഫ്എക്യൂ(ഫ്രീക്വന്റ്ലി ആസ്ക്ഡ് ക്വസ്റ്റ്യന്‍സ്)സര്‍ക്കാര്‍ പുറത്തിറക്കി. ആനുകൂല്യം ലഭിക്കുന്നതിനായി വായ്പയെടുത്തവര്‍ അപേക്ഷയോ മറ്റോ നല്‍കേണ്ടകാര്യമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടുകോടിക്കു താഴെയുള്ള വായ്പകള്‍ക്കെല്ലാം കൂടുതലായി ഈടാക്കിയ പലിശയാണ് തിരികെ ക്രെഡിറ്റ് ആക്കുന്നത്.