തുടക്കം നിരാശയില്‍: സെന്‍സെക്‌സില്‍ 308 പോയന്റ് നഷ്ടം; നിഫ്റ്റി 11,650ന് താഴെ

മുംബൈ: ഓഹരി വിപണിയില്‍ ഇന്നും നഷ്ടംതുടരുന്നു. സെന്‍സെക്‌സ് 308 പോയന്റ് താഴ്ന്ന് 39,613ലും നിഫ്റ്റി 94 പോയന്റ് നഷ്ടത്തില്‍ 11,635ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 231 ഓഹരികള്‍ നേട്ടത്തിലും 743 ഓഹരികള്‍ നഷ്ടത്തിലുമാണ്. 39 ഓഹരികള്‍ക്ക് മാറ്റമില്ല.
ടിസിഎസ്, സണ്‍ ഫാര്‍മ, റിലയന്‍സ്, എച്ച്ഡിഎഫ്‌സി, ബജാജ് ഫിനാന്‍സ്, ടാറ്റ സ്റ്റീല്‍, മാരുതി സുസുകി, ഐടിസി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, എച്ച്‌സിഎല്‍ ടെക്, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍. ആക്‌സിസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, അള്‍ട്രടെക് സിമെന്റ്, ബജാജ് ഫിന്‍സര്‍വ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
ലോകമൊട്ടാകെ കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആഗോള വിപണികളിലെല്ലാം ആശങ്ക പ്രകടമാണ്.