നവംബറില്‍ ബാറുകള്‍ തുറക്കാന്‍ ധാരണ

തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം മുന്നില്‍ കണ്ട് ബാറുകള്‍ തുറക്കാനുള്ള നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. അടുത്ത മാസം ആദ്യത്തോടെ ബാറുകള്‍ തുറക്കാനാണ് സാധ്യത. നവംബര്‍ അഞ്ചാം തീയതിയോടെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഉണ്ടാവാന്‍ സാധ്യതയുണ്ട്. അതിന് മുന്‍പ് ബാറുകള്‍ തുറക്കാനുള്ള നീക്കത്തിലേക്കാണ് സര്‍ക്കാര്‍ പോവുന്നത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നു കഴിഞ്ഞാല്‍ പിന്നെ ബാറുകള്‍ തുറക്കാന്‍ ഡിസംബര്‍ അവസാനം വരെ കാത്തിരിക്കേണ്ടി വരും. ഒരു മേശയ്ക്ക് ഇരുവശവും രണ്ട് പേര്‍ മാത്രമേ ഇരിക്കാന്‍ പാടുള്ളു. ഇതിനായി കൃത്യമായ അകലം പാലിക്കണം. ടേബിളുകള്‍ക്കിടയിലും നിശ്ചിത അകലം ഒഴിച്ചിടണം. ഭക്ഷണം പങ്കുവെച്ച് കഴിക്കാന്‍ അനുവദിക്കില്ല. വെയിറ്റര്‍മാര്‍ ഉള്‍പ്പടേയുള്ള ബാര്‍ ജീവനക്കാര്‍ മാസ്‌കും കയ്യുറയും ധരിക്കണം. എന്നിവയൊക്കെയാണ് നിബന്ധനകള്‍.