രാജ്യാന്തര വിമാന സര്‍വീസ് വിലക്ക് നവംബര്‍ 30 വരെ

രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നവംബര്‍ 30 വരെ നീട്ടി. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് സമയം നീട്ടിക്കൊണ്ടുള്ള ഉത്തരവിറക്കിയത്.
എന്നാല്‍ തെരഞ്ഞെടുത്ത പ്രത്യേക റൂട്ടുകളിലേക്കുള്ള വിമാന സര്‍വീസുകള്‍ ആവശ്യാനുസരണം നിലവിലുള്ളതു പോലെ തുടരാം. കോവിഡ് മഹാമാരിയെ തുടര്‍ന്ന് മാര്‍ച്ച് 23 മുതലാണ് രാജ്യാന്തര വിമാനസര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ വന്ദേ ഭാരത് മിഷനു കീഴില്‍ ചില പ്രത്യേക സര്‍വീസുകള്‍ മേയ് മുതല്‍ പ്രവര്‍ത്തിച്ചിരുന്നു. കൂടാതെ ജൂലൈ മുതല്‍ ചില രാജ്യങ്ങളുമായി ഇന്ത്യ എയര്‍ ബബിള്‍ കരാറില്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ ഈ കരാറില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍നിന്നുള്ള സര്‍വീസുകള്‍ തുടരുന്നതില്‍ തടസ്സമില്ല.