വിമാനത്താവളത്തില്‍ ചെക്ക്-ഇന്‍ ചെയ്യാന്‍ 100 രൂപ


വിമാനത്താവള കൗണ്ടറുകളില്‍ ചെക്ക് -ഇന്‍ ചെയ്യാന്‍ 100 രൂപ ഫീസ് ഈടാക്കാന്‍ സ്‌പൈസ് ജെറ്റ് തീരുമാനിച്ചു. കോവിഡ് മഹാമാരി മൂലം കോണ്‍ടാക്ട് രഹിത യാത്രാ നടപ്പിലാക്കാനാണിത്. ഓണ്‍ലൈന്‍ ചെക്ക് -ഇന്‍ പ്രോത്സാഹിപ്പിക്കാനാണ കമ്പനിയുടെ തീരുമാനം. ഓണ്‍ലൈനില്‍ ചെക്ക്- ഇന്‍ ചെയ്യുന്നതിന് വെബ്‌സൈറ്റ് സന്ദര്‍ശിച്ച് വിമാനം പുറപ്പെടുന്നതിന് 60 മിനിറ്റ് മുമ്പ് സൗജന്യമായി ബോര്‍ഡിംഗ് പാസ് നേടാമെന്നും സ്‌പൈസ് ജെറ്റ് ട്വീറ്റില്‍ വ്യക്തമാക്കി. അടുത്തിടെ എയര്‍പോര്‍ട്ട് കൗണ്ടറുകളില്‍ ചെക്ക് -ഇന്‍ ചെയ്യുന്നതിനായി ഇന്‍ഡിഗോ 100 രൂപ സേവന നിരക്ക് ഏര്‍പ്പെടുത്തിയിരുന്നു.