സെന്‍സെക്‌സ് 172 പോയന്റ് നഷ്ടത്തില്‍;നിഫ്റ്റി 11700 ന് താഴെ

മുംബൈ: തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തിലായി. വില്പന സമ്മര്‍ദം സൂചികകളെ തളര്‍ത്തി. നിഫ്റ്റി 11,700ന് താഴെയെത്തി.
്‌സെന്‍സെക്‌സ് 172.61 പോയന്റ് നഷ്ടത്തില്‍ 39,749.85ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 58.80 പോയന്റ് താഴ്ന്ന് 11,670.80ലുമെത്തി. ബിഎസ്ഇയിലെ 1019 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1542 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 170 ഓഹരികള്‍ക്ക് മാറ്റമില്ല.
ഏഷ്യന്‍ പെയിന്റ്‌സ്, അള്‍ട്രടെക് സിമെന്റ്, ശ്രീ സിമെന്റ്, എച്ച്‌സിഎല്‍ ടെക്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എല്‍ആന്‍ഡ്ടി, ടൈറ്റാന്‍ കമ്പനി, ഒഎന്‍ജിസി, അദാനി പോര്‍ട്‌സ്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്.