ഇറക്കുമതി വേണ്ട;ആഭ്യന്തര മരുന്നുല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ തീരുമാനം


ആഭ്യന്തര മരുന്നുല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍സ് നിയമാവലി പരിഷ്‌കരിച്ചു. പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) സ്‌കീമുകള്‍ വഴി ഇവിടെ തന്നെ അവശ്യ മരുന്നുകളും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളും ഉല്‍പ്പാദിപ്പിക്കപ്പെടുന്ന തരത്തിലാകും വ്യവസ്ഥകള്‍. മാര്‍ച്ച് 20 ന് ഇതു സംബന്ധിച്ച തീരുമാനം ക്യാബിനറ്റ് എടുത്തിരുന്നു. പിന്നീട് ജൂലൈ 27 ന് ഇത് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍സിന് കൈമാറിയിട്ടുമുണ്ട്. എന്നാല്‍ ഫാര്‍മസ്യൂട്ടിക്കല്‍, മെഡിക്കല്‍ ഉപകരണങ്ങളുടെ വ്യവസായ മേഖലയില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ പരിഗണിക്കലാണ് ഇപ്പോള്‍ ചെയ്യുന്നത്. പുതിയ പരിഷ്‌കാരങ്ങള്‍ വരുന്നതോടെ വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുന്ന പല മരുന്നുകളും ഇന്ത്യയില്‍ തന്നെ ഉല്‍പ്പാദിക്കപ്പെടുന്ന സ്ഥിതി ഉണ്ടാകും.